ഒരേ പദ്ധതിയുടെ നിർമാണ ഉദ്ഘാടനം വീണ്ടും വീണ്ടും നടത്തി വിജയൻ്റെ കേരള ഭരണം വീണ്ടും ഒന്നാമതെത്തി. 2020 ഒക്ടോബർ 5 ന് നിർമാണ ഉദ്ഘാടനം നടത്തിയ അതേ തുരങ്ക പാത 2025 ഓഗസ്റ്റ് 31 ന് വീണ്ടും നടത്തിയാണ് വിജയൻ വികസന മാതൃകയായത്. 100 ദിവസം 100 പദ്ധതികൾ എന്നായിരുന്നു അന്നത്തെ നയം. 100ൽ അധികം വൻ തട്ടിപ്പുകൾ ഇക്കാലത്തിനുള്ളിൽ നടന്നതു കൊണ്ട് തുരങ്കത്തട്ടിപ്പിൻ്റെ കാര്യം വിജയൻ മറന്നു പോയതാകാം. പക്ഷെ ജില്ലാ കലക്ടറെങ്കിലും ഓർക്കണ്ടേ?
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വിജയൻ ഓരോരോ തട്ടിപ്പുമായി ഇറങ്ങും. എച്ചിൽ തിന്നുന്ന സാധാ സഖാക്കൾ കാട്ടം കണ്ട നായകളെ പോലെ പിന്നെ അതും ചുമന്ന് നാടാകെ ഓട്ടമായിരിക്കും. ഈ തുരങ്ക പാതയുടെ നിർമ്മാണം 5 കൊല്ലം മുൻപ് ആദ്യം നടത്തിയതും തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ്. നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് ഓർമ നഷ്ടപ്പെട്ട വിജയൻ ഇപ്പോൾ ജനത്തിൻ്റെ ആസനത്തിൽ മുളക് പൊടി തന്നെഇടുന്ന പരിപാടിയാണ് നടത്താറുള്ളത്.
ആദ്യത്തെ ഉദ്ഘാടനം നടത്തിയത് കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് എങ്കിൽ ഇപ്പോഴത്തെ ഉദ്ഘാടനം നടത്തുന്നത് ഇനിവരുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് . എന്നിരുന്നാലും വയനാടിന്റെ വികസനത്തിനു വേണ്ടിയാണല്ലോ എന്നതിലാണ് മണ്ടൻ അണികൾ തുള്ളിച്ചാട്ടം നടത്തുന്നത്.
ആനക്കാംപൊയിൽ (കോണിക്കോട് – കള്ളാടി – മേപ്പാടി (വയനാട്) വഴിയുള്ള തുരങ്കത്തിന്റെ പദ്ധതിക്ക് മൊത്തം ചെലവ്: ₹2,034–2,134 കോടിയാണ്.
ഏകദേശം 8.1 കിമീ നീളം
ഭൂമി ഏറ്റെടുക്കുന്നത് ഏകദേശം 33 ഹെക്ടർ; അതിൽ 17.263 ഹെക്ടർ വനഭൂമിയാകും (16.269 അടിസ്ഥാനം, 0.994 ഓവർഗ്രൗണ്ട്).
വയനാട്ടിൽ മാറിമാറി കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ പ്രകൃതിക്ക് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുന്ന മനുഷ്യർ പക്ഷെ ചില സംശയങ്ങൾ ഉയർത്തുന്നുണ്ട്.1. ഇത്രയും വലിയ ഒരു തുരങ്കം ഉണ്ടാക്കുമ്പോൾ വയനാട് പോലുള്ള പരിസ്ഥിതിലോല പ്രദേശങ്ങൾക്ക് വലിയ തോതിൽ ആഘാതം ഉണ്ടാക്കില്ലേ? 2. മുണ്ടക്കൈ ദുരന്തത്തിനുശേഷം അതിനോട് ചേർന്ന് നിൽക്കുന്ന 900 കണ്ടി, കള്ളാടി തുടങ്ങിയ സ്ഥലങ്ങൾക്ക് വൻതോതിൽ ആഘാതം ഏറ്റിട്ടുണ്ട്. തുരങ്കത്തിനായി പാറ കുത്തി തുറക്കുമ്പോൾ ഈ സ്ഥലങ്ങളെ യാതൊരു തരത്തിലും ബാധിക്കില്ല എന്നാണ് മറുപടിയെങ്കിൽ 3. പദ്ധതി ചെലവ് ₹2000+ കോടി.
“വികസനം” എന്ന പേരിൽ ഭീമമായ ചെലവ് വരുത്തിയാൽ, സ്ഥിരതയുള്ള പരിഹാരം ആകുമോ? ചില കോണുകളിൽ നിന്ന് ചിലർ പറയുന്നു ഇത് തിരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പ് ഫണ്ട് നിറക്കുന്നതിനുള്ള മാർഗമായി ചില രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നു എന്നത്, അത് ആരോപണമായിത്തന്നെ കണക്കാക്കുന്നു. വികസനം വരുമ്പോൾ ആളുകൾ അങ്ങനെ പലതും പറയുമല്ലോ അല്ലെ? 4 .കാറ്റഗറി - എ പ്രോജക്ട് ആയിട്ടും സാധാരണ ഇഐഎ പ്രക്രിയ (public hearing, impact study മുതലായവ) പൂർണ്ണമായി പാലിച്ചില്ല എന്നാരോപണം നിൽക്കുന്നുണ്ട് . 5. വയനാട്ടിലെ ജനങ്ങളെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ ആശങ്ക ആരോഗ്യരംഗത്തെക്കുറിച്ച് തന്നെയാണ്. ഈ വികസനം വരുന്നതിലൂടെ തുരങ്കപാതയെ അനുകൂലിക്കുന്നവരും ഉയർത്തിക്കാട്ടുന്നതും ഇതുതന്നെയാണ്.
2000 കോടി മുടക്കുമ്പോൾ ഒരു 200 കോടി വയനാട്ടിലെ ആരോഗ്യ മേഖലയ്ക്ക് ചെലവാക്കിയാൽ തുരങ്ക പാതയിലൂടെ 65 കിലോമീറ്റർ ജീവൻ രക്ഷിക്കാൻ വയനാട്ടിലെ പാവപ്പെട്ടവന് ഓടേണ്ടായിരുന്നു.6. കർണാടക തമിഴ്നാട് പ്രദേശത്തുള്ളവർ ഭൂരിപക്ഷവും വയനാട്ടിൽ വരുന്നത് ചുരം കയറി അല്ല. ഗൂഡല്ലൂർ മൈസൂർ വഴികളിലൂടെയാണ്. അതുകൊണ്ട് അവിടെ നിന്നുള്ള വ്യാപാരവും ടൂറിസവും തുരങ്ക പാത വരുന്നതുകൊണ്ട് മാറ്റം വരുമെന്ന് തോന്നുന്നില്ല.7. 2000 കോടിയിൽ ഒരു നൂറുകോടി മാറ്റി വെച്ചാൽ ചുരം റോട്ടിലെ നിലവിലെ തടസ്സങ്ങൾ ഇല്ലാതാക്കാൻ സാധിക്കും.
കൽപ്പറ്റയിൽ നിന്ന് കള്ളാടിക്ക് 18KM
കള്ളാടിയിൽ നിന്ന് തുരങ്കപാതയിലൂടെ ആനക്കാംപൊയിലേക്ക് 8 KM KM.ആനക്കാംപൊയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് 39.6 KM. അതായത് ടോട്ടൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തണമെങ്കിൽ 65.6 കിലോമീറ്റർ എടുക്കും.
നിലവിൽ കൽപ്പറ്റയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ചുരം വഴിയുള്ള ദൂരം 65.2 കിലോമീറ്റർ. തുരങ്കപാതയിലൂടെ കോഴിക്കോട് മെഡിക്കൽ കോളേജ് എത്തണമെങ്കിൽ നിലവിലെ ദൂരത്തു നിന്നും ഏകദേശം അര കിലോമീറ്റർ കൂടുതൽ സഞ്ചരിക്കണം. ഇത്തരമൊരു സാഹചര്യത്തിൽ നൂറുകോടി രൂപ ചുരത്തിനു വേണ്ടി മാറ്റിവെച്ചാൽ വികസനം എന്ന പേരിൽ ഈ 2000 കോടി ചെലവാക്കേണ്ട ആവശ്യമുണ്ടോ? 8. ചുരമില്ലാ ബദൽ റോഡ് പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡാണ് 1994-ൽ ആരംഭിച്ച റോഡ്; 70% പൂർത്തീകരിച്ചു. വയനാടിനോടുള്ള സ്നേഹത്തിന്റെ പേരിലാണ് തുരങ്കപാത ചെയ്യുന്നതെങ്കിൽ അതോടൊപ്പം തന്നെ വയനാടൻ ജനതയെ സഹായിക്കാൻ പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് യാഥാർത്ഥ്യത്തിൽ ആക്കുക. 9. തുരങ്കപാതയുടെ ഇരു മുഖങ്ങളിലും ഉള്ള സ്ഥലങ്ങൾ ആരു വാങ്ങിയെന്നും അതിന്റെ ബിനാമികൾ ആരൊക്കെയാണെന്ന് വിജിലൻസ് അന്വേഷിക്കുക. ചില മന്ത്രിമാർക്കെതിരെ പോലും ആരോപണം ഉണ്ടാകുമ്പോൾ അവയൊക്കെ തെറ്റാണെന്ന് തെളിയിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ് .
ഇനിയും ഒരുപാട് ചോദ്യങ്ങളുണ്ട് അതൊക്കെ ചോദിച്ചാൽ രാഷ്ട്രീയ പ്രേരിതമാണെന്നും വികസന വിരോധിയാണെന്നും, ദേശദ്രോഹി ആണെന്നും സഖാക്കൾ ഉറഞ്ഞു തുള്ളും. എന്നിട്ടവർ നീട്ടിപ്പാടും
പ്രണയമേ കലഹമേ പ്രകൃതി സ്നേഹമേ
നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.
വയനാട്ടിലേക്ക് തുരങ്ക പാതയൊക്കെ നിർമിക്കുന്നത് നല്ലതാണ്. പക്ഷെ വയനാട് കോഴിക്കോട് വന്ന് നിൽക്കാതിരുന്നാൽ മതി.അല്ലങ്കിൽ തന്നെ ജനത്തേയും ഖജനാവിനേയും തുരക്കാൻ തുരങ്ക പാതയെങ്കിൽ തുരങ്ക പാത എന്നതിനപ്പുറം വിജയനെന്ത് വയനാട്? വിജയനെന്ത് ഖജനാവ്?
Vijayan inaugurated the construction of the tunnel again, damaging the people's memories. Will he dig up the treasury again?